
കുവൈത്ത് സിറ്റി: കഴിഞ്ഞവര്‍ഷം കുവൈത്തില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ നാടുകടത്തപ്പെട്ടവരില്‍ 26 ശതമാനം ഇന്ത്യക്കാര്‍. ഈജിപ്തുകാര്‍ 22%, ഫിലിപ്പീന്‍സുകാര്‍ 13%, എത്യോപ്യക്കാര്‍ 13%. ശ്രീലങ്കക്കാര്‍ ആറുശതമാനവും ബംഗ്ലദേശികള്‍ അഞ്ചുശതമാനവും എന്നാണു കണക്ക്. നാടുകടത്തപ്പെട്ടവരിലെ 80% ഈ ആറു രാജ്യങ്ങളില്‍നിന്നുള്ളവരാണ്. താമസാനുമതി/ തൊഴില്‍ നിയമ ലംഘനങ്ങള്‍, കുറ്റകൃത്യങ്ങള്‍, ഗുരുതര ഗതാഗത നിയമലംഘനം തുടങ്ങിയ കാരണങ്ങളാലാണ് നാടുകടത്തല്‍.
സാധാരണനിലയില്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ എത്തിക്കപ്പെടുന്നവരെ ഒരാഴ്ചക്കകം നാടുകടത്താറുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. യാത്രാ ടിക്കറ്റ് ലഭ്യമാക്കുന്നതിനനുസരിച്ചു കാര്യങ്ങള്‍ എളുപ്പത്തില്‍ നീക്കാറുണ്ട്. ചില കേസുകളില്‍ ടിക്കറ്റ് ലഭ്യമാകാന്‍ വൈകാറുണ്ട്. സ്‌പോണ്‍സര്‍മാര്‍ കൃത്യമായി ഇടപെടാത്ത സന്ദര്‍ഭങ്ങളിലാണ് അത്.
ബന്ധപ്പെട്ട എംബസികളുടെ ഭാഗത്തുനിന്നുള്ള മന്ദഗതിയും കാലതാമസം ഉണ്ടാക്കാറുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടവരാണെങ്കില്‍ അതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ഒന്നോ രണ്ടോ മാസമൊക്കെ കാലതാമസം ഉണ്ടാകാറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.