വൈറ്റില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ നാടുകടത്തിയത് 10 ലക്ഷത്തിലേറെ വിദേശികളെയെന്ന് കണക്കുകൾ.
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ നാടുകടത്തിയത് 10 ലക്ഷത്തിലേറെ വിദേശികളെയെന്ന് കണക്കുകൾ. ഇതിൽ അമ്പത് ശതമാനവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഈജിപ്ത്,സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അറബ് വംശജരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു.
താമസ-കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിന് പിടിക്കപ്പെട്ടവർക്ക് പുറമെ മദ്യം-മയക്ക് മരുന്ന്, പിടിച്ച്പറി, ബലാല്‍സംഗം, തട്ടികൊണ്ടുപോകല്‍ തുടങ്ങി വിവിധതരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടവരും ഇതിൽപ്പെടും. ഈ വർഷം കഴിഞ്ഞ ഒക്ടോബർ വരെ 1378 റെയ്ഡുകളാണ് അധികൃതർ കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നടത്തിയിട്ടുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.