
കുവൈത്ത് സിറ്റി: ഗാര്‍ഹിക ത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈത്ത് സര്‍ക്കാരിന് കീഴിലുള്ള അല്‍ ദുര്‍റ കമ്പനിയും കേരളത്തിലെ നോര്‍ക്ക റൂട്ട്‌സും തമ്മില്‍ ധാരണയിലെത്തി. 500 വനിതകളെ തെരഞ്ഞെടുത്തു വീട്ടുജോലിക്ക് പരിശീലനം നല്‍കുന്നതിനാണ് കരാര്‍. 30 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു നോര്‍ക്കയുടെ മേല്‍നോട്ടത്തില്‍ പരിശീലനവും നല്‍കും. ഇവര്‍ക്ക് ശമ്പളത്തിന് പുറമെ യാത്രാ ചെലവ് താമസം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും
നോര്‍ക്കയുടെ www.norkaroots.net എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും യാതൊരു ഫീസും ഈടാക്കുകയില്ലെന്നും നോര്‍ക്ക ചീവ് എക്‌സികുട്ടീവ് ഓഫീസര്‍ അറിയിച്ചു. കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി മുഖേനയാണ് റിക്രൂട്‌മെന്റ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.