Currency

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിരക്കുകൾ കുവൈറ്റ് വാണിജ്യമന്ത്രാലയം അംഗീകരിച്ചു

സ്വന്തം ലേഖകൻTuesday, December 19, 2017 9:06 pm

കുവൈറ്റ് സിറ്റി: വിദേശരാജ്യങ്ങളിൽ നിന്ന് ഗാർഹികത്തൊഴിലാളികളെ എത്തിക്കുന്നതിനായി ഏജൻസികൾക്ക് ഈടാക്കാവുന്ന ശരാശരി നിരക്കുകൾ വാണിജ്യമന്ത്രാലയം അംഗീകരിച്ചു. വിദേശകാര്യ മന്ത്രാലയം നിർദേശിച്ച നിരക്കുകൾക്കാണു വാണിജ്യമന്ത്രാലയം ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.

വിദേശകാര്യം, വാണിജ്യ വ്യവസായം, ആഭ്യന്തരം, എന്നീ മന്ത്രാലയങ്ങളുടെയും മാൻ പവർ അതോറിറ്റി അൽ ദുർറ കമ്പനി , ഡൊമസ്റ്റിക് ഹെൽപ്പേഴ്‌സ് ഓഫീസെസ് യൂണിയൻ എന്നിവയുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യമന്ത്രാലയം നിരക്കുകൾ സംബന്ധിച്ച ഏകദേശ രൂപം തയ്യാറാക്കിയത്.

ഉടനെ തന്നെ പുതിയ നിരക്കുകൾ നടപ്പാക്കാനാണു നീക്കം. ഗാർഹികത്തൊഴിലാളികൾക്കു മക്തബുകൾ ഈടാക്കുന്ന ഫീസും യഥാർത്ഥ റിക്രൂട്മെന്റ് ചെലവും തമ്മിൽ താരതമ്യം ചെയ്ത പ്രത്യേക സമിതി മക്തബുകൾ നീതീകരിക്കാനാകാത്ത വിധം അമിത ഫീസ് ആണ് ഈടാക്കുന്നതെന്നു കണ്ടെത്തിയതിനെ തുടർന്നാണു ഈ നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x