Currency

കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് വിതരണത്തിനായി പൊതു അതോറിറ്റി

സ്വന്തം ലേഖകൻTuesday, October 25, 2016 9:46 am

കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് വിതരണത്തിനായി പൊതു അതോറിറ്റി നിലവിൽ വന്നു. പൊതു സേവനങ്ങൾക്കുള്ള പ്രത്യേക വകുപ്പ് ആയിട്ടായിരിക്കും അതോറിറ്റിയുടെ പ്രവർത്തനം.

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് വിതരണത്തിനായി പൊതു അതോറിറ്റി നിലവിൽ വന്നു. പൊതു സേവനങ്ങൾക്കുള്ള പ്രത്യേക വകുപ്പ് ആയിട്ടായിരിക്കും അതോറിറ്റിയുടെ പ്രവർത്തനം. നിലവിൽ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് നൽകി വരുന്ന പൊതു സേവനങ്ങൾ ഇനി മുതൽ പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ എന്ന സ്വതന്ത്ര വകുപ്പായിരിക്കും കൈകാര്യം ചെയ്യുക.

ലൈസൻസ് വിതരണം, പുതുക്കൽ വാഹനങ്ങളുടെ രെജിസ്ട്രേഷൻ,പാസിങ് എന്നിവ വൈകാതെ അതോററ്റി ഏറ്റേടുക്കുന്നതായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം മുതൽ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ വഴി പുതുക്കുന്നതിനുള്ള സംവിധാനവും നടപ്പിലാക്കാൻ ആലോചനയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x