കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണം കഴിഞ്ഞപ്പോൾ മത്സരരംഗത്തുള്ളത് 454 പേര്‍. ഇതിൽ പതിനഞ്ച് വനിതകളും ഉൾപ്പെടുന്നു. അടുത്ത മാസം 26-നാണ് തെരഞ്ഞെടുപ്പ്.
കുവൈറ്റ് സിറ്റി: കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണം കഴിഞ്ഞപ്പോൾ മത്സരരംഗത്തുള്ളത് 454 പേര്‍. ഇതിൽ പതിനഞ്ച് വനിതകളും ഉൾപ്പെടുന്നു. അടുത്ത മാസം 26-നാണ് തെരഞ്ഞെടുപ്പ്. നവംബർ 19 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. മുന്‍ സ്പീക്കറും, മുന്‍ മന്ത്രിമാരടക്കമുള്ള പ്രമുഖരും മല്‍സര രംഗത്തുണ്ട്.
അഞ്ച് മണ്ഡലങ്ങളില്‍ നിന്ന് 50 അംഗ പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാല് വര്‍ഷമാണ് പാര്‍ലമെന്റ് കാലാവധി. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയില്‍ ഒരു സഭയക്കും കാലാവധി പൂര്‍ത്തികരിക്കാനായിട്ടില്ല എന്നതാണ് വസ്തുത. കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്ക്കരിച്ച പോപ്പുലര്‍ ആക്ഷന്‍ മൂവ്മെന്റ് ഒഴികെയുള്ള എല്ലാ വിഭാഗവും മല്‍സര രംഗത്തുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.