
തവണ വ്യവസ്ഥയിൽ അടക്കാൻ അവസരം നൽകിയിട്ടും വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയവർക്ക് യാത്രാവിലക്കേർപ്പെടുത്തുമെന്നു കുവൈറ്റ് അറിയിച്ചു. ജലം വൈദ്യുതി മന്ത്രാലയത്തിലെ കൺസ്യൂമർ അഫയേഴ്സ് മേധാവി ഡോ മിഷൻ അൽ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത് .
നിലവിൽ വൈദ്യുതി ബില്ലിനത്തിൽ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വൻതുകയാണു മന്ത്രാലയത്തിനു ലഭിക്കാനുള്ളത്. ഈ തുക അടയ്ക്കാത്തവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിന് പുറമെ ഇത്തരക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും നീക്കമുണ്ട്.
അതേസമയം കർശന നടപടികളിലേക്ക് നീങ്ങും മുൻപ് മൂന്നു മാസത്തെ സമയം ഇവർക്കു അനുവദിക്കുമെന്നു അധികൃതർ വ്യക്തമാക്കി. ഈ കാലത്തിനിടക്ക് തുക അടച്ചുതീർക്കാത്തവർക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകും . അതിന് ശേഷമാകും യാത്രാവിലക്ക് അടക്കമുള്ള നടപടികൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.