പ്രധാനമന്ത്രി സ്ഥാനം കഴിഞ്ഞ ദിവസം രാജിവെച്ച ഷെയ്ഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അൽ സബഹിനെ തന്നെ വീണ്ടും കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിച്ചു.
കുവൈറ്റ് സിറ്റി: പ്രധാനമന്ത്രി സ്ഥാനം കഴിഞ്ഞ ദിവസം രാജിവെച്ച ഷെയ്ഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അൽ സബഹിനെ തന്നെ വീണ്ടും കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിച്ചു. കുവൈറ്റി അമിർ അമിർ ഷെയ്ഖ് സബഹ് അൽ അഹ്‌മദ് അൽ ജാബിർ അൽ സബഹ് ആണ് ഷെയ്ഖ് ജാബിറിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്നതായി അറിയിച്ചത്.
നിയുക്ത പ്രധാനമന്ത്രി പുതിയ മന്ത്രിസഭയ്ക്ക് രൂപം നൽകും. നിയമപ്രകാരം പാർലമെന്റ് തെരെഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭ പിരിച്ചു വിടേണ്ടതാണ്. ഇങ്ങനെ അമീറിനു രാജി സ്വീകരിച്ച ശേഷം പുറത്തു പോകുന്ന പ്രധാനമന്ത്രിയെ തന്നെ വീണ്ടും നിയമിക്കുകയോ, അല്ലെങ്കിൽ മറ്റൊരാളെ ആ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കുകയോ ചെയ്യാം. ഡിസംബർ 11 നു മുമ്പ് പുതിയ മന്ത്രിസഭ രൂപീകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.