
കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഏപ്രിൽ 22 വരെ നീട്ടി. ജനുവരി 29 ന് ആരംഭിച്ച പൊതുമാപ്പ് ഈ മാസം 22 ന് അസാനിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
പലര്‍ക്കും ഒരു മാസമെന്ന ചുരുങ്ങിയ കാലാവധിക്കുള്ളില്‍ തങ്ങളുടെ രേഖകള്‍ ശരിയാക്കി രാജ്യം വിടാനോ ആവശ്യമായ താമസ രേഖകള്‍ പുതുക്കി രാജ്യത്ത് താങ്ങാനോ പറ്റാതെ വന്ന സാഹചര്യത്തിലാണു പൊതുമാപ്പ് കാലാവധി നീട്ടി കൊണ്ട് ആഭ്യന്തര മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്.
ഏപ്രിൽ 22 വരെയുള്ള പൊതുമാപ്പ് കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാം. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതി രേഖ പുതുക്കി ലഭിക്കുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.