2018 ആദ്യപാദത്തിൽ പ്രൈമറി ഹെൽത് സെന്ററുകൾ പ്രവർത്തനക്ഷമമാക്കാനാണു അരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്
കുവൈറ്റ് സിറ്റി: ജഹറയിൽ അഹമ്മദിയിലും ആരംഭിക്കുന്ന ഇൻഷുറൻസ് ആശുപത്രികൾക്ക് പുറമെ കുവൈറ്റിലെ വിദേശികൾക്കായി 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ തുടങ്ങുമെന്നു കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2018 ആദ്യപാദത്തിൽ പ്രൈമറി ഹെൽത് സെന്ററുകൾ പ്രവർത്തനക്ഷമമാക്കാനാണു അരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.
പദ്ധതി പ്രകാരം രാജ്യത്തെ ആറു ഗവർണറേറ്റുകളിലും വിദേശികൾക്ക് മാത്രമായുള്ള ക്ലിനിക്കുകൾ സ്ഥാപിക്കും. ഓരോ ഗവർണറേറ്റിലും താമസിക്കുന്ന വിദേശികളുടെ എണ്ണം അടിസ്ഥാനമാക്കിയാകും ക്ലിനിക്കുകൾ സ്ഥാപിക്കുക. അടുത്ത വർഷം മാർച്ചിന് മുമ്പ് 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും പ്രവർത്തിച്ചു തുടങ്ങുമെന്നാണ് കരുതുന്നത്.
അതേസമയം ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ വിദേശികൾക്ക് മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതിനായി ഇൻഷുറൻസ് ആശുപത്രികൾ സ്ഥാപിക്കുന്ന പ്രവൃത്തി 2020 ഓടെ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. അഹമ്മദി ജഹ്റ ഗവർണറേറ്റുകളിലാണ് ആദ്യഘട്ടത്തിൽ ആശുപത്രികൾ സ്ഥാപിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.