
കുവൈത്ത് സിറ്റി: വിദേശികൾക്ക് ക്വാട്ട സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി തൊഴിൽ മന്ത്രി ഹിന്ദ് അസ്സബീഹ് അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള പരമാവധി എണ്ണം സംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി 2030-ഓടെ പൂർണമായും ജനസംഖ്യ ക്രമീകരണം പ്രാബല്യത്തിലാക്കാനാണ് അധികൃതർഉദ്ദേശിക്കുന്നത്. ക്വാട്ട സംവിധാനം നടപ്പാക്കുന്നതിലൂടെ ഓരോ രാജ്യക്കാരുടെയും എണ്ണം മൊത്തം കുവൈറ്റ് ജനസംഖ്യയുടെ 20 ശതമാനത്തിൽ കൂടാത്ത രീതിയിൽ ക്രമീകരിക്കുകയാണ്ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ, ആഭ്യന്തര മന്ത്രാലയം, മാനവശേഷി വകുപ്പ്, ആരോഗ്യ മന്ത്രാലയം എന്നിവയിലെ പ്രതിനിധികൾചേർന്ന് ജനസംഖ്യ സന്തുലനം നടപ്പാക്കുന്നതിനായി രൂപം കൊണ്ട ഉന്നതസമിതി ഏഴുതവണ യോഗം ചേർന്നുവെന്നും നിശ്ചിത സമയത്തിനുള്ളിൽജനസംഖ്യയിലെ അസന്തുലിതത്വം ഇല്ലാതാക്കുമെന്നും പാർലമെൻറിൽ ഒസാമ അൽ ഷാഹീൻ എം.പിയുടെചോദ്യത്തിന് മറുപടിയായിമന്ത്രി പറഞ്ഞു.
120-ഓളം രാജ്യങ്ങളിലെ പൗരന്മാര് കുവൈത്തിൽ താമസിക്കുന്നുണ്ടെങ്കിലും വിദേശികളിൽ 90ശതമാനവും ഇന്ത്യ, ഈജിപ്ത്, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, സിറിയ, പാകിസ്താന്,ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഒമ്പതര ലക്ഷം ഇന്ത്യക്കാർ ഔദ്യോഗിക രേഖകളോടെ കുവൈത്തിൽ താമസിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ എംബസി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ക്വാട്ട സംവിധാനം ഏറ്റവും കൂടുതൽ ബാധിക്കുക കുവൈറ്റിലെഇന്ത്യക്കാരെആയിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.