Currency

മോണിറ്ററിങ് കമ്മിറ്റിയ്ക്ക് രൂപം നൽകി; അവശ്യവസ്തുക്കൾ വിലകൂട്ടി വിൽക്കുന്നവർക്കെതിരെ നടപടി

സ്വന്തം ലേഖകൻWednesday, August 31, 2016 1:29 pm

കുവൈറ്റ് സിറ്റി: പെട്രോള്‍ നിരക്ക് വർദ്ധിപ്പിച്ചതിന്റെ പേരിൽ ആവശ്യവസ്തുക്കള്‍ വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കുവൈറ്റ് സാമൂഹ്യ ക്ഷേമ മന്ത്രാലയം. ഇതിന്റെ ഭാഗമായി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലെയും വാണിജ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു.

പെട്രോൾ വിലയിലെ മാറ്റം മുൻ നിർത്തി കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ബുധനാഴ്ച മുതൽ മോണിറ്ററിംഗ് കമ്മറ്റി നിരീക്ഷണം ആരംഭിക്കുമെന്ന് സാമൂഹികക്ഷേമ തൊഴില്‍ കാര്യ മന്ത്രി ഹിന്ദ് അല്‍ സബീഹി അറിയിച്ചു.

ആറു ഗവര്‍നറേറ്റുകളിലെയും ജംഇയ്യകള്‍, ഭക്ഷ്യവില്‍പന കേന്ദ്രങ്ങള്‍, മാംസ-മത്സ്യ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ വിലവിവരങ്ങൾ കമ്മറ്റി നിരീക്ഷിക്കുന്നതാണ്. വിലവർദ്ധനവ് ശ്രദ്ധയിപ്പെട്ടാൽ സ്ഥാപനത്തിനെതിരെ കർശന നടപടികൾ കൈക്കൊള്ളാനാണു തീരുമാനം. അതേസമയം രാജ്യത്ത് പരിഷ്കരിച്ച പെട്രോൾ വില ബുധനാഴ്ച പ്രാബല്യത്തിൽ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x