Currency

കുവൈറ്റ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്

സ്വന്തം ലേഖകൻSaturday, November 26, 2016 7:34 am

കുവൈറ്റ് ദേശീയ അസംബ്ലിയിലേക്കു രാജ്യത്തെ 4.75 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വോട്ടിംഗ് നടത്തും. 287 പേരാണ് ജനവിധി തേടുന്നത്. ആകെ അഞ്ചു മണ്ഡലങ്ങളാണുള്ളതിൽ ഓരോ മണ്ഡലത്തില്‍നിന്നും 10 പേര്‍ വീതമാണ് തെരെഞ്ഞെടുക്കപ്പെടുക.

കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ അസംബ്ലിയിലേക്കു രാജ്യത്തെ 4.75 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വോട്ടിംഗ് നടത്തും. 287 പേരാണ് ജനവിധി തേടുന്നത്. ആകെ അഞ്ചു മണ്ഡലങ്ങളാണുള്ളതിൽ ഓരോ മണ്ഡലത്തില്‍നിന്നും 10 പേര്‍ വീതമാണ് തെരെഞ്ഞെടുക്കപ്പെടുക. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിച്ച പ്രതിപക്ഷം ഇത്തവണ മല്‍സരരംഗത്തുണ്ട്. 

രാജ്യത്തെ ജനസംഖ്യയിൽ 31 ലക്ഷം പേരും വിദേശികളാണ്. വിദേശികള്‍ക്കു മഹാഭൂരിപക്ഷമുള്ള രാജ്യമാണെങ്കിലും സ്വദേശികളായ കുവൈറ്റി പിതാവിനു ജനിച്ച ഉയര്‍ന്ന വിഭാഗത്തിലുളള അറബികള്‍ക്കു മാത്രമാണു വോട്ടവകാശം. പൗരത്വം കിട്ടാതെ സ്വന്തമായി പാസ്പോര്‍ട്ട് ഇല്ലാത്തവരായ ബദുനികളായ അറബികള്‍ക്കും താഴ്ന്ന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും, സൈനികര്‍ക്കും പോലീസിനും രാജ്യത്തിന് വോട്ടവകാശമില്ല. 

13 ലക്ഷം സ്വദേശികൾ രാജ്യത്തുണ്ടെങ്കിലും ഇതിൽ 4,83,186 പേര്‍ക്കാണ് വോട്ടു ചെയ്യാനാകുക.ഇതിൽ 252,756 പേര്‍ സ്ത്രീകളാണ്. എന്നാല്‍ ആകെയുള്ള 287 സ്ഥാനാര്‍ഥികളില്‍ വെറും 14 വനിതകളാണ് മല്‍സരരംഗത്തുള്ളത്. 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x