നിലവിലെ വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാക്കാനാണ് നീക്കം. ഇതിന് പകരം തൊഴിലാളിയെ മാന്‍ പവര്‍ അതോറിറ്റി നേരിട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന രീതി നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു പഠന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കുവൈത്ത് സിറ്റി: സ്വകാര്യ തൊഴില്‍ മേഖലയില്‍ വ്യാപക അഴിച്ചുപണിക്ക് കുവൈത്ത് ഒരുങ്ങുന്നു. നിലവിലെ വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാക്കാനാണ് നീക്കം. ഇതിന് പകരം തൊഴിലാളിയെ മാന്‍ പവര്‍ അതോറിറ്റി നേരിട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന രീതി നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു പഠന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ദീര്‍ഘനാളത്തെ പഠനത്തിന് ശേഷമാണ് നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രാലയം മാനവശേഷി വകുപ്പ്, ആഭ്യന്തരമന്ത്രാലയം, എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.