Currency

കുവൈത്ത് പക്ഷിപ്പനി വിമുക്തമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Monday, May 15, 2017 12:57 pm

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്തെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലെല്ലാം രോഗമുക്തമെന്ന ഫലമാണ് ലഭ്യമായത്. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലും കുവൈത്ത് പക്ഷിപ്പനി മുക്ത രാജ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്ത് പക്ഷിപ്പനി (എച്ച്5എന്‍1) മുക്തമാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് വിപണിയിലുള്ള പൗള്‍ട്രി ഉല്‍പന്നങ്ങള്‍ പൂര്‍ണമായും പക്ഷിപ്പനി മുക്തമാണെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും രോഗം തടയുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൃഷി-മത്സ്യ സ്രോതസ്സ് അതോറിറ്റി വ്യക്തമാക്കി. ഈ വര്‍ഷം ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ വളരെ കുറഞ്ഞ തോതില്‍ രോഗലക്ഷണം കാണപ്പെട്ടിരുന്നു. അക്കാര്യം ലോകാരോഗ്യ സംഘടനയെ അറിയിക്കുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്തെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലെല്ലാം രോഗമുക്തമെന്ന ഫലമാണ് ലഭ്യമായത്. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലും കുവൈത്ത് പക്ഷിപ്പനി മുക്ത രാജ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്ത് അടുത്തിടെ ഇന്ത്യയുള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്ന് പക്ഷികളും പക്ഷിയുല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ നാല് അറബ് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഉപാധികളോടെ പിന്‍വലിക്കുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x