ബലി പെരുന്നാളിനോട് അനുബന്ധിച്ച് കുവൈറ്റിൽ മൊത്തം ഒമ്പത് ദിവസത്തെ അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സെപ്തംബർ എട്ടിനു അടയ്ക്കും. പതിനെട്ടിനാകും വീണ്ടും തുറന്ന് പ്രവർത്തിക്കുക.
കുവൈറ്റ് സിറ്റി: ബലി പെരുന്നാളിനോട് അനുബന്ധിച്ച് കുവൈറ്റിൽ മൊത്തം ഒമ്പത് ദിവസത്തെ അവധി. നാല് വാരാന്ത്യ അവധികളും അഞ്ചു ദിവസത്തെ പെരുന്നാൾ അവധികളും കൂടി ചേർത്താണ് ഒമ്പതു ദിവസത്തെ തുടച്ചയായ അവധി നൽകുന്നതെന്ന് സിവിൽ സർവീസ് കമ്മീഷൻ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ റൂമി അറിയിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സെപ്തംബർ എട്ടിനു അടയ്ക്കും. പതിനെട്ടിനാകും വീണ്ടും തുറന്ന് പ്രവർത്തിക്കുക. നാല് പെരുന്നാള്‍ അവധികൾക്കും നാല് വാരാന്ത്യ അവധികള്‍ക്കും ഇടയില്‍ വരുന്ന സെപ്റ്റംബർ 15 വ്യാഴാഴ്ച വിശ്രമ ദിനമായി കണക്കാക്കിയാണ് തുടർച്ചയായി ഒൻപതു ദിവസത്തെ അവധി നൽകാൻ തീരുമാനിച്ചത്.
ഏറെ കാലത്തിനിടെ ഓണവും പെരുന്നാളും ഒത്തുവന്നതും ഒരുമിച്ച് ഇത്രയും ലീവ് അലഭിച്ചതും പ്രവാസി കൂട്ടായ്മകളെ സംബന്ധിച്ച് അനുഗ്രഹമായിരിക്കുകയാണ്. ഓണം ഈദ് ആഘോഷങ്ങൾ സജീവമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കുവൈത്തിലെ മലയാളി സംഘടനകൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.