
കുവൈറ്റ് സിറ്റി: ജൂലൈ ഒന്നുമുതൽ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴിൽ തൊഴിൽ ചെയ്യുന്ന 253 വിദേശ ജീവനക്കാർക്കു തൊഴിൽ നഷ്ടമാകും. പൊതുമേഖലയിൽ വിദേശികളെ ഒഴിവാക്കി സ്വദേശി ഉദ്യോഗാർഥികൾക്ക് അവസരം നൽകണമെന്ന സിവിൽ സർവിസ് കമീഷെൻറ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൊള്ളുന്ന നടപടിയുടെ ഭാഗമായാണു ഇവർക്ക് തൊഴിൽ നഷ്ടമാകുന്നത്.
അതേസമയം പൂർണമായി സ്വദേശിവത്കരണം നടത്താൻ സാധ്യമല്ലെന്നാണ് മന്ത്രാലയത്തിെൻറ നിലപാട്. അതിനാൽ തന്നെ സ്വദേശികളെ കൊണ്ട് നികത്താൻ സാധിക്കുന്ന തസ്തികകളിൽ മാത്രമാണു ഇപ്പോൾ വിദേശികളെ പിരിച്ചുവിടുന്നത്. രണ്ടുവർഷത്തിനകം അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കാനും ലക്ഷ്യമിടുന്നുണ്ട്.
അതിനിടെ 500 ഡോക്ടർമാരെയും 1500 നഴ്സുമാരെയും റേഡിയോളജി ടെക്നീഷ്യൻ, സപ്പോർട്ടിങ് മെഡിക്കൽ സ്റ്റാഫ് എന്നിവരെ ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നും പുതുതായി റിക്രൂട്ട് ചെയ്യാനുള്ള അനുമതിക്കായി ആരോഗ്യമന്ത്രാലയം, സിവിൽ സർവിസ് കമീഷന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.