കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ നടത്തരുതെന്ന് ആരോഗ്യമന്ത്രാലയം. ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ മുസ്തഫ അല്‍ റിദ ആണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ അടിയന്തിര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തി വയ്ക്കണമെന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയത്. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
കോവിഡ് ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി വലിയ വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തുന്നത്. നിലവില്‍ പതിനായിരത്തിലേറെ പേരാണ് ആശുപത്രിയില്‍ ഉള്ളത്. തീവ്ര പരിചണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ട്. ഈ സാഹചര്യത്തിലാണ് കോവിഡ് വാര്‍ഡുകള്‍ വിപുലീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
അദാന്‍ അആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് ഒക്യൂപാന്സി റേറ്റ് അമ്പതു ശതമാനത്തിലേറെയാണെന്നു ആശുപത്രി ഡയറക്ടര്‍ ഡോ താരിഖ് ദശ്തി വെളിപ്പെടുത്തി. ഫര്‍വാനിയ ആശുപത്രിയില്‍ 30 ശതമാനത്തിലേറെയാണ് വര്‍ധന. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.