Currency

കുവൈറ്റിൽ ഹെല്‍ത്ത് സര്‍വീസ് ഫീസ് വർധിപ്പിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം

സ്വന്തം ലേഖകൻSunday, January 8, 2017 8:21 pm

കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശി ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തിയതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

നിയമപരമായ താമസരേഖയുള്ള വിദേശികളുടെ ചികിത്സാ ചാര്‍ജ്ജുകള്‍ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം സന്ദര്‍ശക വിസയിലുള്ളവരുടെ ചികിത്സക്ക് കൂടിയ ചാര്‍ജ്ജ് നല്‍കേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് നിലവിലുള്ളതിന്റെ 25 ശതമാനം വരെ അധികം നല്‍കേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x