Currency

കുവൈറ്റിൽ പെട്രോൾ വില വർദ്ധന പ്രാബല്യത്തിൽ

സ്വന്തം ലേഖകൻThursday, September 1, 2016 11:02 am

കുവൈറ്റിൽ പെട്രോൾ വിലവർദ്ധനവ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പ്രീമിയം ലിറ്ററിന് 85 ഫിൽ‌സ് സൂപ്പർ 105 ഫിൽ‌സ് അൾട്രാ ലോ എമിഷൻ 165ഫിൽ‌സ് എന്നിങ്ങനെയാണു പുതുക്കിയ നിരക്ക്. 40 മുതൽ 80 ശതമാനം വരെ വർദ്ധനവാണു പെട്രോൾ വിലയിൽ വരുത്തുന്നത്.

കുവൈറ്റ് സിറ്റി: രാജ്യത്ത് പെട്രോൾ വിലവർദ്ധനവ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പ്രീമിയം ലിറ്ററിന് 85 ഫിൽ‌സും സൂപ്പർ 105 ഫിൽ‌സും അൾട്രാ ലോ എമിഷൻ 165ഫിൽ‌സുമാണു പുതുക്കിയ നിരക്ക്. 40 മുതൽ 80 ശതമാനം വരെ വർദ്ധനവാണു പെട്രോൾ വിലയിൽ ഉണ്ടായിരിക്കുന്നത്. മൂന്ന് മാസത്തിനു ശേഷം ഇന്ധനവില വീണ്ടും പരിഷ്കരിക്കും.

അതേസമയം പെട്രോൾ വിലവർദ്ധനവ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനു ഇടയാക്കുമോ എന്നതാണു പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ ആശങ്ക. ബസ്, ടാക്സി നിരക്കുകൾ കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനു അവസരമൊരുക്കില്ല എന്നാണു അധികൃതർ പറയുന്നത്. പെട്രോള്‍ നിരക്ക് വർദ്ധിപ്പിച്ചതിന്റെ പേരിൽ ആവശ്യവസ്തുക്കള്‍ വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കുവൈറ്റ് സാമൂഹ്യ ക്ഷേമ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം  ഡിസ്പെന്‍സറുകളില്‍ വില പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായിബുധനാഴ്ച രാത്രി പതിനൊന്നര മുതൽ അര മണിക്കൂർ നേരത്തേക്ക് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന കെ എൻ പി സി അറിയിച്ചിരുന്നു. ഇതേ തുടർന്ന് രാജ്യത്തെ മിക്ക പെട്രോൾ സ്റ്റേഷനുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് കുവൈത്ത് പെട്രോൾവില പരിഷ്കരിക്കുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x