Currency

കുവൈറ്റിൽ ഇനി ‘വീട്ടുവേലക്കാരൻ’, ‘വീട്ടുവേലക്കാരി’ ഉണ്ടാകില്ല

സ്വന്തം ലേഖകൻFriday, December 1, 2017 9:26 pm

കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികളെ ദാ‍സൻ, ഭൃത്യൻ (servant), വീട്ടുവേലക്കാരി (housemaid), വേലക്കാരൻ എന്നീ വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യരുതെന്ന് ന് കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റി അറിയിച്ചു.

രാജ്യാന്തര മനുഷ്യാവകാശ സംഘടന ഉപയോഗിക്കുന്ന വിശേഷണമായ ഗാർഹിക തൊഴിലാളികൾ (domestic workers) എന്നുവേണം ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവരെ സംബോധന ചെയ്യാനെന്നാണു നിർദേശം.

ഗാർഹിക തൊഴിലാളി ഒരിക്കലും ഭൃത്യനോ ദാസനോ അല്ല. പകരം അവർ ഗാർഹിക ജീവനക്കാർ (domestic employees) മാത്രമാണ്. സ്വദേശികളുടെ വീടുകളിൽ പ്രധാന പങ്കാളിത്തം വഹിക്കുന്നവരാണു അവരെന്നും സൊസൈറ്റി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x