കുവൈത്ത് സിറ്റി: കുവൈത്തില്‍ റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കമാകും. ഫെബ്രുവരി 14വരെ സാല്‍മിയ സല്‍വ ഹാളിലാണ് റോബോട്ടിക് ഫെസ്റ്റിവല്‍. ലൈവ് ഷോകള്‍, ഹ്രസ്വചിത്ര പ്രദര്‍ശനങ്ങള്‍, ലോകോത്തര നിലവാരത്തിലുള്ള റോബോട്ടിക്‌സുകളുടെ പ്രദര്‍ശനങ്ങള്‍, ക്ലാസുകള്‍, ശില്‍പശാലകള്‍, മത്സരങ്ങള്‍ എന്നിവയുണ്ടാവുമെന്ന് സയന്റിഫിക് കള്‍ച്ചര്‍ ഡയറക്ടര്‍ ഡോ.സലാം അല്‍ അബ്ലാനി പറഞ്ഞു.
ദേശീയ ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ഫൗണ്ടേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. റോബോട്ടിക്‌സും കൃത്രിമ ബുദ്ധിയും ഉള്‍പ്പെടെ ആധുനിക ശാസ്ത്ര മുന്നേറ്റങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുകയും പാഠ്യപദ്ധതിയില്‍ പുതിയ സങ്കേതങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കെ.എഫ്.എ.എസ് മേധാവി ഡോ.അദ്‌നാന്‍ ശിഹാബുദ്ദീന്‍ പറഞ്ഞു.
രാവിലെ വിദ്യാര്‍ഥികള്‍ക്കും ഉച്ചക്ക് ശേഷം രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമാണ് മേളയിലേക്ക് പ്രവേശനം. സൗജന്യ രജിസ്‌ട്രേഷനായി kfasfestivals.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും സംഘാടകര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.