Currency

കുവൈറ്റിൽ ചൂടേറുന്നു; വരും മാസങ്ങളിൽ രാജ്യത്ത് കനത്ത ചൂടാകുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻSunday, April 30, 2017 8:48 pm

ഉഷ്ണ കാലത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ ആരംഭഘട്ടത്തിൽ തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയതിനാൽ വരും മാസങ്ങളിൽ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 38 ഡിഗ്രി ചൂടാണെന്നും, ഉഷ്ണ കാലത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ ആരംഭഘട്ടത്തിൽ തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയതിനാൽ വരും മാസങ്ങളിൽ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം രാത്രി കാലങ്ങളിലെ കുറഞ്ഞ ചൂട് 26 ഡിഗ്രിയായിരുന്നെന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ മണിക്കൂറിൽ എട്ടുമുതൽ 30 വരെ കിലോ മീറ്റർ വേഗത്തിൽ തെക്ക്-കിഴക്കൻ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. മേയ് മാസത്തിൽ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x