കുവൈറ്റിൽ ഗാർഹികവിസയിലെത്തി ഡ്രൈവിംഗ് ലൈസൻസ് അനധികൃതമായി സമ്പാദിച്ചവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഗാർഹികവിസയിലെത്തി ഡ്രൈവിംഗ് ലൈസൻസ് അനധികൃതമായി സമ്പാദിച്ചവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഇത്തരക്കാർ കൈവശമുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ തിരിച്ചേല്‍പ്പിക്കുകയോ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമുള്ള ജോലികളിലേക്ക് മാറുകയോ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം വിസ പുതുക്കി നൽകുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഒരു ലക്ഷത്തോളം വിദേശികൾ ഇത്തരത്തിൽ അനധികൃതമായി ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ടെന്നാണു സർക്കാർ കണക്കുകൾ. ഇവർ ഗതാഗതകുരുക്കുകൾ ഉണ്ടാക്കുന്നുണ്ടെന്നും മിക്കവരും ഡെലിവറി ജോലികളാണു ചെയ്യുന്നതെന്ന കാര്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പാസ്പോര്‍ട്ട്, പൗരത്വ കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഷേഖ് മേസണ്‍ അല്‍ ജാറാഹ് അറിയിച്ചു.
നിയമ-നിയന്ത്രണങ്ങൾ പാലിക്കാത്ത ഈ തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്നവരുടെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബനാഥന്‍ രാജ്യത്ത് വസിക്കുന്നില്ലെങ്കില്‍ ഫാമിലി വിസയ്ക്കുള്ള അപേക്ഷ നിരസിക്കപ്പെടുമെന്നും അല്‍ ജാറാഹ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.