Currency

മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഉടന്‍ പിഴ; നിയമ ഭേദഗതിക്കൊരുങ്ങി കുവൈത്ത്

സ്വന്തം ലേഖകന്‍Saturday, September 5, 2020 1:18 pm

കുവൈത്ത് സിറ്റി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് പിഴ നേരിട്ട് ഈടാക്കാന്‍ നിയമഭേദഗതി വരുന്നു. നിലവില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരായ പ്രതിരോധ നടപടികള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിയമവ്യവസ്ഥ. ഇതില്‍ ഭേദഗതിവരുത്തി പിഴ തത്സമയം ഈടാക്കുന്നതിനുള്ള വ്യവസ്ഥ ചേര്‍ക്കാനാണ് തീരുമാനം.

പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുന്നതിനുള്ള സമിതി ഇക്കാര്യം അംഗീകരിച്ചതായി മുനിസിപ്പാലിറ്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മടിച്ചാല്‍ ഇളവുകള്‍ പിന്‍വലിക്കുന്നത് ആലോചിക്കേണ്ടിവരുമെന്നും ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x