കുവൈത്ത് സിറ്റി: അനിശ്ചിതകാലത്തേക്ക് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകുന്നേരം അഞ്ചു മണി മുതല്‍ പുലര്‍ച്ചെ നാലുമണി വരെയാണ് കര്‍ഫ്യൂ. ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ജങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. വീടുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ ഹോം ഡെലിവറി സര്‍വീസ് ആരംഭിക്കാന്‍ കോ ഓപറേറ്റിവ് സൊസൈറ്റികളുമായി ധാരണയിലെത്താനും മന്ത്രി സഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്ത് കൈക്കൊണ്ടു വരുന്ന കടുത്ത നടപടികളുടെ തുടര്‍ച്ചയായാണ് കര്‍ഫ്യൂ പ്രഖ്യാപനം. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതെന്നു ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ് പറഞ്ഞു. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷം വരെ തടവും 10000 ദീനാര്‍ പിഴയും ആണ് കര്‍ഫ്യൂ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ. ഇതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ഏപ്രില്‍ 9 വരെ നീട്ടിയിട്ടുമുണ്ട്. ഏപ്രില്‍ പന്ത്രണ്ട് ഞായറാഴ്ച മുതലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.