Currency

കുവൈറ്റ് ഇന്ത്യൻ അംബാസിഡർ സുനിൽ ജയിൻ വിരമിക്കുന്നു

സ്വന്തം ലേഖകൻSunday, October 29, 2017 8:16 am

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ കഴിഞ്ഞ മൂന്നര വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു സുനിൽ ജയിൻ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സുനിൽ ജയിൻ ഒക്ടോബർ 31ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കും. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ കഴിഞ്ഞ മൂന്നര വർഷമായി പ്രവർത്തിച്ചു വരികയാണു അദ്ദേഹം. കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ മിക്ക പൊതുപരിപാടികളിലും സജീവസാന്നിധ്യമായിരുന്ന സുനിൽ ജയിൻ, കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

ഒരു ദിവസത്തിനകം പാസ്പോർട്ട് ലഭ്യമാക്കാനും ഒറ്റ പ്രവൃത്തി ദിവസത്തിനുള്ളിൽ ഇന്ത്യക്കാരല്ലാത്തവർക്ക് വിസ ലഭ്യമാക്കാനും അംബാസഡർ ഉൾപ്പെടെയുള്ള മുഴുവൻ എംബസ്സി കോൺസുലാർ ഉദ്യോഗസ്ഥരുടെയും കോണ്ടാക്റ്റ് നമ്പറുകൾ പരസ്യപ്പെടുത്തി പൊതുജനങ്ങൾക്ക് ഏതു സമയവും എമ്പസിയുമായി ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കിയതും സുനിൽ ജയിനിന്റെ കാലത്താണ്.

.ഗാർഹികത്തൊഴിലാളികൾക്കു ബാങ്ക് ഗ്യാരണ്ടി ഏർപ്പെടുത്തിയതും നഴ്‌സിംഗ് റിക്രൂട്ട്മെന്റ് സർക്കാർ ഏജൻസികൾ വഴി പരിമിതപ്പെടുത്തിയതുമുൾപ്പെടെ ഗുണകരമായ പല തീരുമാനങ്ങൾക്ക് പിന്നിലും ഇദ്ദേഹത്തിന്റെ നയതന്ത്ര ഇടപെടലുകളൂണ്ട്. ഇന്ത്യൻ എംബസി ഓഡിറ്റോറിയം നവീകരിച്ച ശേഷം രജിസ്റ്റർ ചെയ്ത ഇന്ത്യൻ സംഘടനകൾക്ക് പരിപാടികൾ സംഘടിപ്പിക്കാൻ ലഭ്യമാക്കുകയും ചെയ്തിരുന്നു സുനിൽ ജയിൻ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x