Currency

കോവിഡ് വാക്‌സീന്‍; മുഴുവന്‍ ഇന്ത്യക്കാരും റജിസ്റ്റര്‍ ചെയ്യണം, ഹെല്‍പ് ഡെസ്‌ക് സംവിധാനമുണ്ടെന്ന് എംബസി

സ്വന്തം ലേഖകന്‍Friday, March 19, 2021 1:53 pm

കുവൈത്ത് സിറ്റി: കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നതിന് കുവൈത്ത് ആരോഗ്യമന്ത്രാലയം ഒരുക്കിയ വെബ്‌പേജില്‍ റജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യക്കാര്‍ വൈകാതെ റജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി. സ്വയം റജിസ്റ്റര്‍ ചെയ്യുന്നതിനും ബന്ധുക്കളെയും മറ്റും റജിസ്റ്റര്‍ ചെയ്യിക്കുന്നതിനും മുഴുവന്‍ പേരും മുന്നോട്ടുവരണം. റജിസ്‌ട്രേഷനുള്ള ലിങ്ക്: https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Registration.aspx.

വാക്‌സിനേഷന്‍ എളുപ്പമാക്കാന്‍ കുവൈത്ത് അധികൃതരെ റജിസ്‌ട്രേഷന്‍ സംവിധാനം സഹായിക്കും. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നേരിട്ട് റജിസ്റ്റര്‍ ചെയ്യാം. സിവില്‍ ഐഡി നമ്പര്‍, സിവില്‍ ഐഡി സീരിയല്‍ നമ്പര്‍ (കാര്‍ഡിന്റെ പിന്‍വശം രേഖപ്പെടുത്തിയിട്ടുള്ളത്), പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ എന്നിവയാണ് റജിസ്‌ട്രേഷന് നല്‍കേണ്ട വിവരങ്ങള്‍.

ഇന്ത്യക്കാരെ സഹായിക്കുന്നതിന് എംബസി പരിസരത്ത് ഹെല്‍പ് ഡെസ്‌ക് സംവിധാനമുണ്ട്. മന്ത്രാലയം വെബ്‌സൈറ്റില്‍ നേരിട്ട് റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് എംബസി ഹെല്‍പ് ഡെസ്‌ക് വഴി ഇതിന് സൗകര്യമൊരുക്കുമെന്നും എംബസി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x