
കുവൈത്ത്: കേന്ദ്ര ഭരണ വിഭാഗം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന. പത്തു ലക്ഷം ഇന്ത്യക്കാരാണു കുവൈത്തില്‍ അധിവസിക്കുന്നത്. ഇതില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആറു ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ഭരണ വിഭാഗം പുറത്ത് വിട്ട സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം പാക്കിസ്ഥാനികളുടെ എണ്ണത്തില്‍ 1.8 ശതമാനവും ഇറാനികളുടെ എണ്ണത്തില്‍ 1.7 ശതമാനവും കുറവ് രേഖപ്പെടുത്തി. അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം 0.2 ശതമാനത്തിന്റെ കുറവുണ്ടായി. രാജ്യത്തെ തൊഴില്‍ വിപണിയിലെ മൊത്തം ജനസംഖ്യ 26,23,000 മായിരുന്നു. ഇതില്‍ 50.6 ശതമാനം പേര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്.
തൊഴില്‍ ചെയ്യുന്ന വിദേശികളുടെ എണ്ണം പതിനാറ് ലക്ഷത്തില്‍ നിന്നും പതിനാറ് ലക്ഷത്തി തൊണ്ണൂറ്റി നാലായിരമായി വര്‍ദ്ധിച്ചതായും കണക്കില്‍ സൂചിപ്പിക്കുന്നു. 25 നും നാല്‍പതിനും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാരാണ് രാജ്യത്ത് എത്തിയവരിലേറെയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.