
കുവൈത്ത് സിറ്റി: ഗാര്‍ഹിക ഇന്റര്‍നെറ്റ് നിരക്കില്‍ കുവൈത്ത് 40% കുറവ് വരുത്തും. 100 മെഗാബൈറ്റ്‌സ് വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ വയര്‍ലെസ് ആയാലും അല്ലെങ്കിലും ഇളവ് ബാധകമായിരിക്കുമെന്നു വാര്‍ത്താവിനിമയ- വിവര സാങ്കേതിക അതോറിറ്റി പ്രസിഡന്റ് സാലിം അല്‍ അതൈന പറഞ്ഞു.
ഫോണും ഇന്റര്‍നെറ്റുമൊക്കെ ഉപഭോക്താക്കള്‍ ചുരുങ്ങിയ ചെലവില്‍ അനുഭവിക്കണമെന്ന ലക്ഷ്യത്തിലാണ് നിരക്കിളവ് നടപ്പാക്കുന്നത്. മൊബൈല്‍ കമ്പനികള്‍, ഇന്റര്‍സെറ്റ് ദാതാക്കള്‍ തുടങ്ങിയവരുമായി സഹകരിച്ചാകും ഇളവ് പ്രാവര്‍ത്തികമാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.