Currency

ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്; കുവൈത്തില്‍ പുതിയ കമ്പനി വരുന്നു

സ്വന്തം ലേഖകന്‍Thursday, March 30, 2017 3:06 pm

ഷെയര്‍ ഹോള്‍ഡിങ് കമ്പനി ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. റിക്രൂട്ട്മെന്റ് കമ്പനി യാഥാര്‍ഥ്യമായാല്‍ റിക്രൂട്ട്മെന്റ് ചെലവ് സ്വകാര്യ കമ്പനികള്‍ നിലവില്‍ ഈടാക്കുന്ന തുകയുടെ മൂന്നിലൊന്നായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുവൈത്ത് സിറ്റി: ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റിനു വേണ്ടി കുവൈത്തില്‍ കമ്പനി വരുന്നു. ഇതിനായുള്ള ഷെയര്‍ ഹോള്‍ഡിങ് കമ്പനി ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. പാര്‍ലിമെന്റിലെ അമീരി അഡ്രസ്സ് കമ്മിറ്റി വക്താവ് ഒസാമ ഷാഹീന്‍ ആണ് ഇക്കാര്യം അറിയിച്ചത്. റിക്രൂട്ട്മെന്റ് കമ്പനി യാഥാര്‍ഥ്യമായാല്‍ റിക്രൂട്ട്മെന്റ് ചെലവ് സ്വകാര്യ കമ്പനികള്‍ നിലവില്‍ ഈടാക്കുന്ന തുകയുടെ മൂന്നിലൊന്നായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനറല്‍ ഇന്‍വെസ്റ്റുമെന്റ് അതോറിറ്റി, കോഓപറേറ്റിവ് സൊസൈറ്റി യൂണിയന്‍ തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത സംരംഭമായാണ് കമ്പനി പ്രവര്‍ത്തിക്കുക. കോഓപറേറ്റിവ് സൊസൈറ്റികള്‍ക്ക് 60 ശതമാനം, പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍വെസ്റ്റ്മെന്റ്, കുവൈത്ത് എയര്‍വേയ്സ്, അമീരി ദിവാന്‍, സാമൂഹിക സൂരക്ഷക്കുള്ള പബ്ലിക് അതോറിറ്റി എന്നിവയ്ക്ക് പത്ത് ശതമാനം വീതം എന്നിങ്ങനെയാണ് കമ്പനിയിലെ നിക്ഷേപ പങ്കാളിത്തം.

കമ്പനി നിര്‍മിക്കുന്നതിനാവശ്യമായ നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. നിയമാനുസൃതമായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനി സ്ഥാപിക്കണമെന്ന് പാര്‍ലമെന്റ് അംഗം കാമില്‍ അവദിയാണ് നിര്‍ദേശം സമര്‍പ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x