Currency

കുവൈറ്റിൽ തൊഴിൽ വിസകളിൽ ഇനിമുതൽ ബാർകോഡ് രേഖപ്പെടുത്തും

സ്വന്തം ലേഖകൻTuesday, January 16, 2018 9:04 pm

കുവൈറ്റ് സിറ്റി: വ്യാജ വിസ തടയുന്നതിന്റെ ഭാഗമായി കുവൈറ്റിൽ തൊഴിൽ വിസകളിൽ ഇനിമുതൽ ബാർകോഡ് രേഖപ്പെടുത്തും. ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ മാൻപവർ അതോറിറ്റിയാണ് ഈ സംവിധാനം കൊണ്ടുവന്നത്.  മാൻപവർ അതോറിറ്റിയുടെ പുതിയ ഇലക്ട്രോണിക് സേവനജാലകമായ അസ്ഹലിന്റെ ഭാഗമായിട്ടാകും എ സംവിധാനം.

വിദേശരാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വേളയിൽ ഉദ്യോഗാര്‍ത്ഥിയുടെ രാജ്യത്തുള്ള കുവൈത്ത് എംബസിക്കോ കോൺസുലാർ വിഭാഗത്തിനോ ബാർകോഡിൽ രേഖപ്പെടുത്തിയ വിവരങ്ങളും തൊഴിലാളിയുടെ പാസ്പോര്‍ട്ട് രേഖകളും തമ്മിൽ ഒത്തു നോക്കുന്നതിനും വിസ സ്റ്റാമ്പിങ്ങിനു മുൻപ് തൊഴിൽ പെർമിറ്റിന്റെ സാധുത കാലാവധി എന്നിവ പരിശോധിച്ച് ഉറപ്പു വരുത്താനും ഇതുവഴി സാധിക്കുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x