Currency

കുവൈറ്റിൽ വിദേശികള്‍ക്കുള്ള പുതുക്കിയ ചികിത്സാ നിരക്കുകൾ ഇങ്ങനെ

സ്വന്തം ലേഖകൻMonday, August 7, 2017 1:17 pm

സ്ഥിരതാമസക്കാരായ വിദേശികളിൽ നിന്നും സന്ദർശന വിസയിലെത്തുന്നവരിൽ നിന്നും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക. ഫീസ് നിരക്കുകൾ അറിയാം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിദേശികളുടെ ചികിത്സാനിരക്ക് വർധിപ്പിച്ചതോടെ നേരത്തെ സൗജന്യമായിരുന്ന പല സേവനങ്ങൾക്കും  50 ദിനാർ വരെ ഫീസ് നൽകേണ്ടി വന്നിരിക്കുകയാണ്. സ്ഥിരതാമസക്കാരായ  വിദേശികളിൽ നിന്നും സന്ദർശന വിസയിലെത്തുന്നവരിൽ നിന്നും  വ്യത്യസ്ത നിരക്കുകളാണ്  ഈടാക്കുക. പ്രധാന മാറ്റങ്ങൾ ചുവടെ:

സ്ഥിരതാമസക്കാരായ വിദേശികളുടെ ഫീ നിരക്ക്

  • ആരോഗ്യ ഇൻഷുറൻസ് അടക്കുന്നവരും സ്ഥിരതാമസക്കാരുമായ വിദേശികളുടെ ക്ലിനിക്കുകളിലെ പരിശോധനാ  ഫീസ്, നേരത്തെ ഒരു ദിനാർ ഈടാക്കിയിരുന്നത് 2 ദിനാർ ആകും
  • ആശുപത്രികളിൽ വിദേശികളുടെ ക്ലിനിക്കുകളിലെ പരിശോധനാ  ഫീസ് 2 ദിനാർ ആയിരുന്നത് അഞ്ചു ദിനാർ ആകും
  • ആശുപത്രികളിലെ പ്രത്യേക ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിൽ പത്തു ദിനാർ ആയിരിക്കും ഫീസ്
  • പ്രാഥമിക ലാബ് ടെസ്റ്റുകൾ, റെഗുലർ എക്സ് റേ എന്നിവ ഒഴികെ എല്ലാ സേവനങ്ങൾക്കും പ്രത്യേക ഫീസ് നൽകേണ്ടിവരും
  • അഡ്മിറ്റാകുന്നവർ ജനറൽ വാർഡിനു  ഓരോ ദിവസത്തിനും പത്തു ദിനാർ നൽകണം
  • 30 ദിനാർ ആണ് പ്രതിദിന ഐസിയു ഫീസ്
  • പ്രൈവറ്റ് റൂം ലഭിക്കണമെങ്കിൽ ഓരോ ദിവസത്തിനും 50 ദിനാർ വീതം നൽകുന്നതിന് പുറമെ 200 ദിനാർ കെട്ടിവെക്കുകയും വേണം
  • മാതൃശിശു ആശുപത്രിയിലെ പരിശോധനക്ക്  പത്തു ദിനാറും പ്രസവത്തിനു മൂന്നു ദിവസത്തെ ആശുപത്രി വാസം ഉൾപ്പെടെ അമ്പതു ദിനാറും നൽകണം.

സന്ദർശക വിസയിലെത്തിയവർക്കുള്ള ഫീ നിരക്ക്

  • സന്ദർശന വിസയിലുള്ളവർക്കു ക്ലിനിക്കുകളിൽ 10 ദിനാറും ആശുപത്രികളിൽ 20 ദിനാറും സ്‌പെഷ്യൽ ഒപി ക്ലിനിക്കുകളിൽ 30 ദിനാറും ആണ് പരിശോധനാഫീസ്
  • ജനറൽ വാർഡിലെ താമസത്തിനു 150 ദിനാർ കെട്ടിവെക്കുകയും ഓരോ ദിവസത്തിനും 70  വീതം അടക്കുകയും വേണം
  • പ്രതിദിന  ഐ സി യു ഫീസ് 220 ദിനാറാണ്
  • പ്രൈവറ് റൂമിനു 130 ദിനാർ പ്രതിദിന വാടകക്കു പുറമെ 300 ദിനാർ കെട്ടിവെക്കുകയും വേണം.
  • മേജർ ശസ്ത്രക്രിയകൾ 500 ദിനാർ, മീഡിയം റിസ്ക് വിഭാഗത്തിൽ പെടുന്നതാണെങ്കിൽ 300 ദിനാർ . മൈനർ ആണെങ്കിൽ 250 ദിനാർ

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x