
കുവൈത്ത് സിറ്റി: 60 വയസ്സ് തികഞ്ഞ ബിരുദം ഇല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് 100 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തണമെന്ന് മാന്‍പവര്‍ അതോറിറ്റിക്ക് തൊഴില്‍ വകുപ്പിന്റെ നിര്‍ദേശം. ആദ്യ വര്‍ഷം 100 ദിനാറും തുടര്‍ വര്‍ഷം അതിന്റെ ഇരട്ടിയും എന്നാണു നിര്‍ദേശം. ഇതോടെ ഇത്തരക്കാര്‍ ഇഖാമ കുടുംബ വീസയിലേക്കോ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലേക്കോ മാറ്റാന്‍ നിര്‍ബന്ധിതരാകും.
ജനുവരി മുതല്‍ 60 തികഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നില്ല. അതിനിടെ കോവിഡ് പശ്ചാത്തലത്തില്‍ സ്വദേശങ്ങളില്‍ കുടുങ്ങിയവരുടെ ഇഖാമ കാലാവധി കഴിഞ്ഞാല്‍ കുവൈത്തില്‍ പ്രവേശിക്കാന്‍ പുതിയ വീസ വേണമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ഈ നിയമം ബാധകമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.