Currency

കുവൈത്ത് അറുപതാം ദേശീയ ദിനം ആഘോഷിച്ചു

സ്വന്തം ലേഖകന്‍Friday, February 26, 2021 11:58 am

കുവൈത്ത് സിറ്റി: കുവൈത്ത് അറുപതാം ദേശീയ ദിനം ആഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പൊതു പരിപാടികള്‍ ഒഴിവാക്കിയായിരുന്നു ദിനാചരണം. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരവങ്ങളോ ആഘോഷ പരിപാടികളോ ഇല്ലാതെ ആയിരുന്നു ഇത്തവണ ദേശീയ ദിനം കടന്നു പോയത്. ആഘോഷങ്ങള്‍ വീട്ടിലൊതുക്കണമെന്നു കര്‍ശന നിര്‍ദേശമുള്ളതിനാല്‍ തെരുവുകള്‍ വിജനമായിരുന്നു. സ്വാതന്ത്ര്യലബ്ദിയുടെ അറുപതാം വാര്‍ഷികത്തില്‍ മുഴുവന്‍ രാജ്യ നിവാസികള്‍ക്കും കുവൈത്ത് ഭരണാധികാരികള്‍ ആശംസകള്‍ നേര്‍ന്നു.

മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ വിയോഗവും കോവിഡ് മഹാമാരിയും ദേശീയ ദിന ആഘോഷങ്ങളുടെ പൊലിമ കുറച്ചു.

ഒത്തു ചേരലുകള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദേശീയ ദിനത്തിന്റെ ഭാഗമായി നാല് ദിവസം അവധിയുണ്ടെങ്കിലും കോവിഡ് നിയന്ത്രങ്ങള്‍ മൂലം പ്രവാസി കൂട്ടായ്മകളും ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ പരിപാടികളില്‍ ഒതുക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x