Currency

വിദേശികൾക്കുള്ള ലേബര്‍ സിറ്റികളുടെ നിർമ്മാണം; ഉന്നതാധികാര സമിതി രൂപീകരിച്ചു

സ്വന്തം ലേഖകൻSunday, December 25, 2016 9:16 am

കുവൈറ്റ് സിറ്റി: വിദേശീ ബാച്ലര്‍ തൊഴിലാളിക്കായി വിവിധ വ്യവസായമേഖലകളുമായി ബന്ധിച്ച്‌ ആറ് ലേബര്‍ സിറ്റികള്‍ നിര്‍മ്മിക്കുന്നതിന്റെ നടത്തിപ്പിന്നായി ആഭ്യന്തര വകുപ്പ്, തൊഴില്‍ വകുപ്പ്, അഗ്നിശമന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതി രൂപീകരിച്ചു.

സുബ്ബിയ്യ വ്യവസായ മേഖലയില്‍ നിര്‍മ്മിക്കുന്ന ആദ്യ പ്രൊജക്റ്റ്, 246.5 ഹെക്ടര്‍ സ്ഥലത്ത് 40,000 പേര്‍ക്കുള്ളതായിരിക്കും. മുത്വ്ല, സൗത്ത് ജഹറ, അരിഫ് ജാന്‍, സബ് ഹാന്‍, നോര്‍ത്ത് ഖൈറാന്‍, എന്നിവിടങ്ങളില്‍ യഥാക്രമം 40000, 20000,40000,25000,40000 എന്നിങ്ങനെയായിരിക്കും താമസ സൗകര്യം ഉണ്ടാവുക.

ലേബര്‍ സിറ്റി പ്രൊജക്റ്റുകളില്‍ എല്ലാ സിറ്റികളിലും ആശുപത്രി, പോസ്റ്റ് ഓഫീസ്, ബാങ്ക് ശാഖകള്‍, ഷോപ്പിംഗ് മാളുകള്‍, മസ്ജിദുകള്‍, പോലീസ് സ്റ്റേഷന്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഫാമിലി താമസ മേഖലകളില്‍ നിന്നു ബാച്ലര്‍ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുക, കാലത്തും വൈകീട്ടുമുള്ള അമിതമായ ട്രാഫിക് തിരക്ക് കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x