Currency

രേഖകള്‍ ഹാജരാക്കുന്നവർക്ക് കാലാവധി കഴിയുംമുമ്പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാമെന്ന് കുവൈറ്റ്

സ്വന്തം ലേഖകൻTuesday, July 18, 2017 6:28 pm

ആവശ്യമായ രേഖകൾ ഹാജരാക്കുന്നപക്ഷം കാലാവധി അവസാനിക്കുന്നതിനു ആറു മാസം മുന്‍പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുമെന്ന് കുവൈറ്റ് മാനവശേഷി വകുപ്പ്

കുവൈറ്റ് സിറ്റി: ആവശ്യമായ രേഖകൾ ഹാജരാക്കുന്നപക്ഷം കാലാവധി അവസാനിക്കുന്നതിനു ആറു മാസം മുന്‍പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുമെന്ന് കുവൈറ്റ് മാനവശേഷി വകുപ്പ് അറിയിച്ചു. സ്വകാര്യമേഖലയിലും പെട്രോളിയം മേഖലയിലും ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കും പുതിയ തീരുമാനം ബാധകമായിരിക്കും. 

കാലാവധിയുള്ള പാസ്‌പോര്‍ട്ടിനൊപ്പം നിലവിലെ വര്‍ക്ക്‌പെര്‍മിറ്റ്, തൊഴിലാളിയുടെ സിവില്‍ ഐ.ഡി തൊഴില്‍ കരാര്‍, തൊഴില്‍ വകുപ്പില്‍ നിന്നുള്ള സ്‌പോണ്‍സറുടെ കയ്യൊപ്പ് സാക്ഷ്യപ്പെടുത്തുന്ന രേഖ എന്നിവയുടെ പകര്‍പ്പും ഫീസ് അടച്ചതിന്റെ രസീതുമാണ് തൊഴില് പെർമിറ്റ് പുതുക്കാനായി ഹാജരാക്കേണ്ടത്. 

അതിനിടെ തൊഴില്‍ പെര്‍മിറ്റ് കാലാവധി പരമാവധി മൂന്നു വര്‍ഷമാക്കി ചുരുക്കിയിട്ടുണ്ട്. മാന്‍പവര്‍ അതോറിറ്റിയിലെ പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ അസീല്‍ അല്‍ മസീദ് ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x