
കുവൈത്ത് സിറ്റി: സാംസ്കാരിക രംഗത്തും വ്യാപാര രംഗത്തും കുവൈത്തിനെ മേഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യവുമായി ന്യൂ കുവൈത്ത് 2035 എന്ന പേരിലുള്ള സമഗ്ര വികസന പദ്ധതിക്ക് രാജ്യത്തു ഔദ്യോഗിക തുടക്കമായി. ഷെയ്ഖ് ജാബിര്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കാബിനറ്റ് അംഗങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷി നിര്‍ത്തി പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ ആണ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചത്.
2035 ആകുമ്പോഴേക്കും കുവൈത്തിന്റെ മുഖഛായ മാറ്റുന്ന രീതിയിലുള്ള നിരവധി വികസന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക, യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരണങ്ങള്‍ സൃഷ്ടിക്കുക, ആരോഗ്യ രംഗത്തും വ്യാവസായിക മേഖലയിലും വളര്‍ച്ച കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഇതില്‍പ്പെടുന്നു.
രാജ്യത്തെ വിദേശി സാന്നിധ്യത്തില്‍ പത്തു ശതമാനം കുറവ് വരുത്തലും പുതിയ വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. 2030 ആകുമ്പോഴേക്കും ജനസംഖ്യ 60: 40 എന്ന അനുപാതത്തിലേക്കു കൊണ്ട് വരുമെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു. നിലവില്‍ ജനസംഖ്യയുടെ 60 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളും ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.