Currency

കോടതി വ്യവഹാരങ്ങൾ സംബന്ധിച്ച കാര്യങ്ങളറിയാൻ ഇലക്​ട്രോണിക്​ സംവിധാനം

സ്വന്തം ലേഖകൻThursday, August 24, 2017 10:15 pm

പ്രവാസികൾ അടക്കമുള്ളവർക്കു തങ്ങളുടെ പേരിലുള്ള കേസ് വിവരങ്ങൾ അറിയാൻ പൊതു സ്ഥലങ്ങളിൽ എടിഎം മാതൃകയിൽ പ്രത്യേക ഉപകരണം സ്ഥാപിക്കാനാണ് നീതിന്യായ മന്ത്രാലയത്തിന്റെ നീക്കം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോടതി വ്യവഹാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ലഭ്യമാക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനം കൊണ്ടുവരുന്നു. പ്രവാസികൾ അടക്കമുള്ളവർക്കു തങ്ങളുടെ പേരിലുള്ള കേസ് വിവരങ്ങൾ അറിയാൻ പൊതു സ്ഥലങ്ങളിൽ എടിഎം മാതൃകയിൽ പ്രത്യേക ഉപകരണം സ്ഥാപിക്കാനാണ് നീതിന്യായ മന്ത്രാലയത്തിന്റെ നീക്കം.

പരീക്ഷണാടിസ്ഥാടിസ്ഥാനത്തിൽ കാപിറ്റൽ ഗവർണറേറ്റിലെ മിനിസ്ട്രി കോംപ്ലക്സിൽ ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. സ്വന്തം പേരിലുള്ള കേസുകളുടെയും വാറൻറുകളുടെയും യാത്രാവിലക്കുകളുടെയും വിവരങ്ങൾ അറിയാൻ വിദേശികൾക്കും ഈ സംവിധാനം ഉപയോഗപ്പെടൂത്താം.

കോടതിയുമായി ബന്ധപ്പെടാതെ തന്നെ ആളുകൾക്ക് കേസ്, യാത്രാവിലക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയുമെന്ന് നീതിന്യായ മന്ത്രി ഫാലിഹ് അൽ അസബ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x