Currency

സർക്കാർ വകുപ്പുകളിൽ നിന്നും പിരിച്ചുവിട്ട വിദേശികളുടെ താമസാനുമതി നീട്ടി

സ്വന്തം ലേഖകൻThursday, February 1, 2018 8:13 pm

കുവൈറ്റ് സിറ്റി: കുവൈറ്റ് നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി സർക്കാർ വകുപ്പുകളിൽനിന്ന് നിർബന്ധിത വിരമിക്കലിന് നോട്ടീസ് നൽകിയ വിദേശികളുടെ താമസാനുമതി ആറുമാസത്തേക്ക് നീട്ടി. മക്കളുടെ പഠനസംബന്ധമായ പ്രയാസം കണക്കിലെടുത്താണ് പിരിച്ചു വിടുന്ന ജീവനക്കാർക്ക് ആറുമാസം അധികസമയം അനുവദിക്കാൻ അധികൃതർ തീരുമാനിച്ചത്.

2018 ജനുവരിയിൽ പൊതുമേഖലയിലെ 3000 വിദേശികൾക്കാണ് അധികൃതർ നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകിയത്. ഇവർക്കു മൂന്നുമാസംവരെ രാജ്യത്ത് തങ്ങാമെന്നായിരുന്നു ധനകാര്യമന്ത്രി അധ്യക്ഷനായുള്ള സിവിൽ സർവിസ് കമീഷൻ ഭരണസമിതിയുടെ നേരത്തേയുള്ള തീരുമാനം. പുതിയ ഉത്തരവ് പ്രകാരം ഇവർക്ക് ജൂലൈ ഒന്നുവരെ രാജ്യത്ത് താമസിക്കാനാകും.

നോട്ടിസ് നൽകിയെങ്കിലും ഇക്കാലയളവിൽ ഇവർക്ക് ശമ്പളം നൽകുമെന്നു അധികൃതർ അറിയിച്ചു. അതേസമയം, മറ്റു സർക്കാർ വകുപ്പുകളിലേക്ക് മാറാൻ ഇവരെ അനുവദിക്കില്ല. കുവൈറ്റിൽ പഠിക്കുന്ന ഇവരുടെ മക്കളുടെ പ്രയാസം കണക്കിലെടുത്താണു താമസാനുമതി നീട്ടി നൽകിയിരിക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x