തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തന്‍പുരയില്‍ പരേതനായ ബേബിയുടെ മകന് എബിന് തോമസിനെയാണു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
കുവൈറ്റ് സിറ്റി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ രക്തസാമ്പിള്‍ മാറ്റിയ സംഭവത്തിൽ കുവൈറ്റിലെ മലയാളി നേഴ്സിനു കോടതി അഞ്ചു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തന്‍പുരയില്‍ പരേതനായ ബേബിയുടെ മകന് എബിന് തോമസിനെയാണു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
കുവൈത്തിലെ അല്‍-ഫാഹീല്‍ മെഡിക്കല്‍ സെന്ററില്‍ നഴ്സായിരുന്നു എബിന്. അറബിയുടെ വീട്ടില്‍ പാചക ജോലിക്ക് നിയോഗിച്ചിരുന്ന ബംഗ്ലാദേശി സ്വദേശി ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ മഞ്ഞപ്പിത്തമുള്ളതായി കണ്ടെത്തിയിരുന്നില്ല.
എന്നാല്‍ അറബിയുടെ വീട്ടില്‍ ജോലി ചെയ്യവേ ഇയാള്‍ രോഗബാധിതനായിരുന്നു. പിന്നീട് രക്തപരിശോധനയില്‍ മഞ്ഞപ്പിത്തം കണ്ടെത്തുകയും ചെയ്തു. ഇതേതുടര്‍ന്നാണ് രോഗവിവരം മറച്ചുവെച്ചുവെന്ന് ആരോപിച്ച് രാജ്യദ്രോഹകുറ്റം ചുമത്തി എബിനെ കുവൈറ്റ് പോലീസ് അറസ്റ്റു ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.