Currency

ഇഖാമ മാറ്റം; അപേക്ഷയ്‌ക്കൊപ്പം വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കോപ്പിയും വേണം

സ്വന്തം ലേഖകന്‍Monday, March 8, 2021 5:12 pm

കുവൈത്ത് സിറ്റി: സാങ്കേതിക തൊഴിലിനുള്ള ഇഖാമ മാറ്റത്തിന് ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷയ്‌ക്കൊപ്പം വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കോപ്പിയും അറ്റാച്ച് ചെയ്യണമെന്ന് മാന്‍പവര്‍ അതോറിറ്റി. ഏകീകൃത ഗള്‍ഫ് തൊഴില്‍ മാന്വല്‍ അനുസരിച്ചുള്ള യോഗ്യതയുള്ളതായിരിക്കണം സര്‍ട്ടിഫിക്കറ്റ്. പുതുതായി തൊഴില്‍ നേടുന്ന സ്ഥാപനത്തില്‍ നിന്നുള്ള ശമ്പള വാഗ്ദാന രേഖ, രണ്ട് സ്ഥാപനങ്ങളിലെയും തൊഴിലുടമകള്‍ ഒപ്പുവച്ച രേഖ എന്നിവയും ഹാജരാക്കണം.

അതേസമയം കമ്പനികളുടെ പിആര്‍ഒ (മന്‍ദൂബ്) മാര്‍ക്ക് നിലവിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിനും ബന്ധപ്പെട്ട അധികൃതര്‍ക്കും പ്രത്യേക ഫോമില്‍ അപേക്ഷ നല്‍കണം. നിലവില്‍ മന്‍ദൂബുമാര്‍ക്കുള്ള കാര്‍ഡ് പുതുക്കി നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x