Currency

കുവൈത്തില്‍ വൈദ്യുതി മന്ത്രാലയത്തില്‍ ഒരു വിദേശിയെയും നിയമിച്ചില്ല

സ്വന്തം ലേഖകന്‍Monday, April 8, 2019 6:00 pm

കുവൈത്ത് സിറ്റി: 2018 ഫെബ്രുവരി മുതല്‍ 2019 ഫെബ്രുവരി വരെ വൈദ്യുതി മന്ത്രാലയത്തില്‍ 155 സ്വദേശികള്‍ക്ക് നിയമനം നല്‍കിയതായി റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു വിദേശിയെ പോലും നിയമിച്ചിട്ടില്ലെന്ന് മന്ത്രാലയം അവകാശപ്പെട്ടു. ഇതേ കാലയളവില്‍ വിദേശികളും സ്വദേശികളുമുള്‍പ്പെടെ 172 പേരുടെ സേവനമാണ് അവസാനിപ്പിച്ചത്. വാര്‍ഷിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ജല-വൈദ്യുതി മന്ത്രാലയം തയാറാക്കിയ സ്ഥിതി വിവര കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്.

ജല-വൈദ്യുതി വിതരണ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലാണ് പുതിയ ജീവനക്കാരില്‍ അധികവും നിയമിക്കപ്പെട്ടത്. 93 സ്വദേശികളെയാണ് ഈ മേഖലയില്‍ നിയമിച്ചത്. വൈദ്യുതോല്‍പാദന-ജല ശുദ്ധീകരണ പ്ലാന്റുകളിലാണ് പിന്നീട് കൂടുതല്‍ പേരെ നിയമിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x