അനധികൃത പണപ്പിരിവ് നടത്തുന്നതിനെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കാണ് മുന്നറിയിപ്പ്.
കുവൈത്ത് സിറ്റി: അനധികൃത പണപ്പിരിവ് നടത്തുന്നതിനെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കാണ് മുന്നറിയിപ്പ്.
ടെലിഫോണ്‍ വഴിയുള്ള സഹായശേഖരണ കാമ്പയിനുകളുമായി സഹകരിക്കരുതെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മാത്രവുമല്ല സംഭാവന നല്‍കണമെന്നാഗ്രഹിക്കുന്നവര്‍ അംഗീകൃത ഏജന്‍സികളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.