Currency

വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തിയേക്കും

സ്വന്തം ലേഖകന്‍Saturday, November 19, 2016 8:00 am

kuwait government

കുവൈറ്റ് സിറ്റി: വിദേശികള്‍ സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ കുവൈറ്റ് സര്‍ക്കാര്‍ ആലോചിക്കുന്നു. കൂടാതെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും നികുതി ഏര്‍പ്പെടുത്തും. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക വിദഗ്ധരടങ്ങുന്ന പ്രത്യേക സമിതി തയ്യാറാക്കിയ പ്രത്യേക പാക്കേജ് പുതിയ കാബിനറ്റിന് സമര്‍പ്പിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

സര്‍ക്കാരിന്റെ മുന്നിലുള്ള സുപ്രധാനമായ വിഷയങ്ങളാണ് സാമ്പത്തിക പരിഷ്‌കരണ ബില്ലും ജി.സി.സി. രാജ്യങ്ങളുടെ സുരക്ഷാ പാക്കേജും. രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ രണ്ട് പ്രശ്‌നങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി കാത്തിരിക്കുകയാണ് നിലവിലുള്ള സര്‍ക്കാര്‍. കൂടാതെ ആരോഗ്യവും വിദ്യാഭ്യാസവും സ്വകാര്യവത്കരിക്കുക എന്നതും സര്‍ക്കാരിന്റെ മുന്നിലുള്ള ഗൗരവമേറിയ വിഷയങ്ങളാണ്.

സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി ആശുപത്രികളുടെ നടത്തിപ്പിന് അന്താരാഷ്ട്ര വിദഗ്ധ കമ്പനികളെ ചുമതലപ്പെടുത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x