Currency

വിദേശികള്‍ ഒറ്റയ്ക്ക് താമസിക്കുന്നിടങ്ങളിൽ കര്‍ശന പരിശോധന വരുന്നു

സ്വന്തം ലേഖകൻSunday, August 28, 2016 3:27 pm

കുവൈറ്റിൽ വിദേശികൾ ഒറ്റയ്ക്ക് താമസിക്കുന്ന പ്രദേശങ്ങളിൽ നിരന്തരം കർശന പരിശോധനകൾ നടത്താൻ കുവൈത്ത് സർക്കാറിനോട് പാർലമെന്റംഗങ്ങൾ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ വിദേശികൾ തനിച്ചു താമിക്കുന്ന സ്ഥലങ്ങളായ ബിനോദ് അൽ-ഗാർ, ഹസ്സാവി, ജിലേബ് ഷുയൂഖ് എന്നീ പ്രദേശങ്ങളിൽ സുരക്ഷാപരിശോധന നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കുവൈറ്റ്: കുവൈറ്റിൽ വിദേശികൾ ഒറ്റയ്ക്ക് താമസിക്കുന്ന പ്രദേശങ്ങളിൽ നിരന്തരം കർശന പരിശോധനകൾ നടത്താൻ കുവൈത്ത് സർക്കാറിനോട് പാർലമെന്റംഗങ്ങൾ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ വിദേശികൾ തനിച്ചു താമിക്കുന്ന സ്ഥലങ്ങളായ ബിനോദ് അൽ-ഗാർ, ഹസ്സാവി, ജിലേബ് ഷുയൂഖ് എന്നീ പ്രദേശങ്ങളിൽ സുരക്ഷാപരിശോധന നടത്താനാണ് എം.പി.മാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒറ്റയ്ക്കു താമസിക്കുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വർധിച്ച് വരുന്നത് സുരക്ഷാഭീഷണി ഉയർത്തുന്നതായും പാർലമെന്റംഗം അബ്ദുള്ള അൽ-തുറേജിയുടെ നേതൃത്വത്തിൽ സർക്കാറിന് സമർപ്പിച്ച നിവേദനത്തിൽ പരാമർശമുണ്ട്.

ഇത്തരക്കാരിൽ ചിലർ നിരവധി നിയമലംഘനങ്ങൾക്ക് വഴിയൊരുക്കുന്നതായാി അൽ-തുറേജി ആരോപിക്കുന്നു. ഒറ്റയ്ക്കുള്ള വിദേശികൾ തിങ്ങിവസിക്കുന്ന പാർപ്പിടമേഖലകളിൽ കൂടുതൽ പരിശോധന നടത്താൻ ആഭ്യന്തരമന്ത്രാലയത്തോട് പാർലമെന്റ് ആഭ്യന്തര-പ്രതിരോധ സമിതി മേധാവി സുൽത്താൻ അൽ-ലുഗേയ്സം എം.പിയും ആവശ്യപ്പെട്ടു. അതേസമയം കുടുംബങ്ങൾ താമസിക്കുന്ന പാർപ്പിടമേഖലകളിൽ ഒറ്റയ്ക്ക് കഴിയുന്നവരെ പ്രത്യേകിച്ചും ശരിയായ താമസരേഖകളിലില്ലാത്തവരെ പിടികൂടി ഉടൻ നാടുകടത്തണമെന്നാണ് പാർലമെന്റംഗം ഡോ. അബ്ദുൽറഹ്മാൻ അൽ-ജിരാൻ ആവശ്യപ്പെട്ടത്.

വിദേശ എംബസികളുടെ പരിസരങ്ങളിലുള്ള കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരക്കാർ അനധികൃതമായി താമസിക്കുന്നത്. ഇത്തരം കെട്ടിടങ്ങൾ എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതരോട് എം.പി.മാർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അനധികൃത താമസക്കാരായ വിദേശികൾ രാജ്യത്ത് പെരുകാൻ കാരണക്കാർ അനധികൃതമായി പ്രവർത്തിക്കുന്ന വിസ കച്ചവടക്കാരാണെന്നാണ് -മുതിർന്ന പാർലമെന്റംഗം അബ്ദുള്ള അൽ-മയൂഫ് പാർലമെന്റിൽ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x