
കുവൈത്ത് സിറ്റി: രാജ്യത്തെ മുഴുവന്‍ കോഫീ ഷോപ്പുകളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടണമെന്ന് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശം. ഷോപ്പിംഗ് കേന്ദ്രങ്ങളിലും സൂഖുകളിലും പെട്രോള്‍ സ്റ്റേഷനുകളിലും മറ്റുമായി പ്രവര്‍ത്തിച്ചിരുന്ന ചെറുതും വലുതുമായ കഫെകള്‍ക്കു നിര്‍ദേശം ബാധകമാണ്. കാലത്തു അഞ്ചു മണി മുതല്‍ വൈകിട്ട് നാല് മണിവരെ ഹോം ഡെലിവറി അനുവദിക്കും.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മുന്‍സിപ്പല്‍ ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി പറഞ്ഞു. മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കണമെന്നും, മരിച്ച ആളുടെ അടുത്ത ബന്ധുക്കള്‍ ഒഴികെ സംസ്‌കരണച്ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.