മുനിസിപ്പാലിറ്റിയുടെ ടെക്‌നിക്കല്‍, അഡിമിനിസ്‌ട്രേറ്റിവ് തലങ്ങളിലെ മുഴുവന്‍ തസ്തികളിലും സമ്പൂര്‍ണ സ്വദേശി വല്‍കരണം നടപ്പാക്കാനാണ് നീക്കം.
കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ വിദേശി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ വിവിധ മുനിസിപ്പല്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കിക്കൊടുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വദേശി വല്‍ക്കരണ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുനിസിപ്പല്‍ ഡയറക്ടര്‍ എഞ്ചിനീയര്‍ അഹ്മദ് അല്‍ മന്‍ഫൂഹിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.
മുനിസിപ്പാലിറ്റിയുടെ ടെക്‌നിക്കല്‍, അഡിമിനിസ്‌ട്രേറ്റിവ് തലങ്ങളിലെ മുഴുവന്‍ തസ്തികളിലും സമ്പൂര്‍ണ സ്വദേശി വല്‍കരണം നടപ്പാക്കാനാണ് നീക്കം. ഇതിനു മുന്നോടിയായി നിലവിലെ വിദേശി ജീവനക്കാരെ സംബന്ധിച്ച കണക്കെടുപ്പിനു അധികൃതര്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശികളുടെ സേവനം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ ഉത്തരവ് പരിഗണിച്ചാണ് മുന്‍സിപ്പാലിറ്റിയുടെ പുതിയ നടപടിയെന്നും നഗരസഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.