
കുവൈത്ത് സിറ്റി: കുവൈത്തില്‍ 65 വയസ്സ് പൂര്‍ത്തിയായ വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ ബിരുദം നിര്‍ബന്ധമാക്കുന്നു. സര്‍വകലാശാല ബിരുദമില്ലാത്ത സാഹചര്യത്തില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ള വിദേശികളെ തൊഴില്‍ വിസയില്‍ തുടരാന്‍ അനുവദിക്കേണ്ടെന്നാണ് മാനവശേഷി വകുപ്പിന്റെ തീരുമാനം.
വിദേശികള്‍ക്ക് പ്രായപരിധി നിശ്ചയിക്കണമെന്ന നിര്‍ദേശം ജനസംഖ്യാക്രമീകരണ നടപടികളുടെ ഭാഗമായി നേരത്തെ ഉയര്‍ന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ ഇത് ഏറെക്കുറെ നടപ്പായിട്ടുമുണ്ട്. എന്നാല്‍ സ്വകാര്യമേഖല ജീവനക്കാരില്‍ സര്‍വകലാശാല ബിരുദമുള്ളവരെ 65 വയസ്സ് കഴിഞ്ഞാലും ജോലിയില്‍ തുടരാന്‍ അനുവദിക്കുന്ന രീതിയില്‍ നിയമ പരിഷ്‌കരണം നടത്താനാണ് പുതിയ നീക്കം. ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവ് അധികം വൈകാതെ ഉണ്ടാകുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.
സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയില്‍ മാത്രം 65 നു മുകളില്‍ പ്രായമുള്ള 23500 വിദേശികളാണുള്ളത്. ഇവരില്‍ 10217 പേര്‍ക്ക് മാത്രമാണ് സര്‍വകലാശാലാ ബിരുദം ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.