Currency

കുവൈത്തില്‍ അനുമതിയില്ലാതെ പാരച്യൂട്ട് റൈഡ് നടത്തിയാല്‍ തടവുശിക്ഷ

സ്വന്തം ലേഖകന്‍Tuesday, March 9, 2021 6:46 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനുമതിയില്ലാതെ പാരച്യൂട്ട് റൈഡ് നടത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിര്‍ദേശം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ബാധകമാണെന്നും അവഗണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അമച്വര്‍ പാരച്യൂട്ട് റൈഡിങ് ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതായി വിലയിരുത്തിയാണ് നടപടി.

സൈനിക റഡാറുകളുടെ പ്രവര്‍ത്തനത്തെയും ഇത്തരം പാരച്യൂട്ടുകള്‍ ബാധിക്കുന്നു. ആകാശത്ത് പതിവല്ലാത്ത വസ്തു പ്രത്യക്ഷപ്പെടുന്നത് റഡാറുകളുടെ ശ്രദ്ധ തെറ്റിക്കുന്നു. നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നവരുടെ സ്വകാര്യതക്ക് ഇത്തരം ആകാശ പറക്കല്‍ ഭംഗം വരുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു ഇതെല്ലാം കണക്കിലെടുത്താണ് പാരച്യൂട്ട് സഞ്ചാരത്തിനു അധികൃതര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x